
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാൻ രവിശങ്കർ പ്രസാദിന് കോടതി നോട്ടീസയച്ചു.
2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ ശശി തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി. വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് തരൂർ കോടതിയെ സമീപിച്ചത്.
Read Also: ശശി തരൂരിന്റെ പുതിയ ഇര'യെന്ന് തന്നെ വിളിച്ചവരോട് ആര്‍ജെ പുര്‍ഖയ്ക്ക് പറയാനുള്ളത്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam