ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീറിനെ സ്ഥലം മാറ്റി. സിഐ സ്പായിൽ നിന്ന് പണം വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയെങ്കിലും പണം കണ്ടെത്താനായില്ല. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്നും വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീറിനെയാണ് സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റം നടപ്പിലാക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ ഒരു സ്പായിൽ നടത്തിയ പരിശോധനയ്ക്കിടെ സിഐ സുധീറിനെ വിജിലൻസ് പിടികൂടിയത്. സിഐ സ്പായിൽ എത്തി പണം വാങ്ങുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ സിഐയുടെ പക്കൽ പണം ഉണ്ടായിരുന്നില്ല. സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സിഐയും സ്‌പായും തമ്മിലുള്ള ബന്ധം സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ ഇദ്ദേഹത്തിനെതിരെ തുടർന്ന് നടപടി സ്വീകരിക്കും.