യുഎൻഎ തട്ടിപ്പ്: പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

Published : Oct 10, 2019, 09:29 AM IST
യുഎൻഎ തട്ടിപ്പ്: പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

Synopsis

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ പ്രതികള്‍  തട്ടിയെടുത്തെന്നാണ് കേസ്.

തൃശ്ശൂര്‍: നഴ്സസ് അസോസിയേഷൻ സാസത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ട് മുതൽ 7 വരെയുള്ള പ്രതികളാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ ഒന്നാമത്തേയും എട്ടാമത്തേയും പ്രതികളായ ജാസ്മിൻ ഷാ ,ഭാര്യ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ പ്രതികള്‍  തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ പ്രതികളെല്ലാം ഒളിവിലാണ്. നേരത്തെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു
 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്