
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻതേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്. പ്രതികൾക്ക് തൂക്കുകയർ തന്നെ വേണമെന്ന് അനീഷിന്‍റെ കുടുംബം പ്രതികരിച്ചു. കുടുംബത്തെ അനാഥമാക്കിയവരെ കോടതിയും വെറുതെ വിടില്ലെന്നാണ് പ്രതീക്ഷയെന്നും അനീഷിന്‍റെ ഭാര്യ ഹരിതയും അച്ഛനും അമ്മയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വൃദ്ധയുടെ മരണം കൊലപാതകം; ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാനും ശ്രമം, മകളും ചെറുമകളും അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam