നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകാന്‍ സാധ്യത

Published : Nov 12, 2020, 06:11 AM IST
നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകാന്‍ സാധ്യത

Synopsis

മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാർ ഉൾപ്പെടെ കേസിലെ പ്രതികളായ ആറ് ഇടതുനേതാക്കളും കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയിൽ ഹർജി നൽകാനും സാധ്യതയുണ്ട്. 

മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍. കോടതിയിൽ ഹാജരാകുന്നതിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമന്ന് മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മന്ത്രിമാർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസ് എഴുതി തള്ളണമെന്ന സർക്കാരിന്‍റെ ആവശ്യം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും