എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By Web TeamFirst Published Dec 28, 2020, 7:42 AM IST
Highlights

മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഒരു പ്രതി നല്‍കിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു.
 

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായ് ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഇന്ന് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തില്‍ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.

ഏറെ മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഒരു പ്രതി നല്‍കിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു. ഇത് വിശ്വസിക്കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. താന്‍ ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
 

click me!