ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്

By Web TeamFirst Published Dec 28, 2020, 7:05 AM IST
Highlights

മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും.
 

ദില്ലി: ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പെടെയുള്ളവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചക്കായി സമയം അനുവദിച്ചിരിക്കുന്നത്. പള്ളി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. നാളെ യാക്കോബായ സഭ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

click me!