ക്രൈംബ്രാഞ്ചിന് എതിരായ ഹർജി ഇന്നുതന്നെ പരിഗണിക്കും; ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി

By Web TeamFirst Published Mar 23, 2021, 10:42 AM IST
Highlights

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു. ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യം.

കൊച്ചി: ക്രൈംബ്രാഞ്ചിന് എതിരായ ഹർജി ഇന്നുതന്നെ കേൾക്കണം എന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഉച്ചയ്ക്ക് മുമ്പ് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഇഡിയുടെ വാദം. 

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു. ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ ഹാജരാക്കണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്‌സ്‍മെന്‍റ് ഹർജിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

click me!