
കൊച്ചി: ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇഡി ഹൈക്കോടതിയിൽ. എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതി ഹര്‍ജി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യം.
ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കി ഇഡിയുടെ പുതിയ നീക്കം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്‌സിമെന്റ് ഹർജിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam