ഡോളർ കടത്തുകേസ്; ഖാലിദിനെ പ്രതി ചേർക്കാനുള്ള കസ്റ്റംസ് അപേക്ഷ ഇന്ന് പരിഗണിക്കും

By Web TeamFirst Published Nov 9, 2020, 6:56 AM IST
Highlights

കോൺസുലേറ്റ് ജീവനക്കാരനായതിനാൽ ഇയാൾക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. 

കൊച്ചി: ഡോളർ കടത്തുകേസിൽ യു എ ഇ കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കളളക്കടക്കുകേസിലും ലൈഫ് മിഷൻ ഇടപാടിലും ലഭിച്ച കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. 

കോൺസുലേറ്റ് ജീവനക്കാരനായതിനാൽ ഇയാൾക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസ് ഇന്ന് മറുപടി നൽകും. ഖാലിദിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഇന്‍റർപോൾ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്‍റ ആവശ്യം. 

അതേ സമയം നയതന്ത്ര പാഴ്സലിന്‍റെ മറവിൽ തിരുവനന്തപുരം  വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തുകേസിലെ ഏഴാം പ്രതി മലപ്പുറം സ്വദേശി പി. മുഹമ്മദ് ഷാഫി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻ ഐ എ കേസിലാണ് ഹർജി നൽകിയിരിക്കുന്നത്. നേരത്തെ കീഴ്ക്കോടതി ആവശ്യം തളളിയിരുന്നു.

click me!