റെഡ്സോൺ അല്ലാത്തയിടങ്ങളിൽ കോടതി പ്രവർത്തനം സാധാരണനിലയിലാകുന്നു; ഹൈക്കോടതി നിർദ്ദേശം നൽകി

By Web TeamFirst Published May 4, 2020, 10:14 PM IST
Highlights

റെഡ്സോണിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ പരിമിതമായ എണ്ണത്തിൽ ജീവനക്കാരെ ഉപയോ​ഗപ്പെടുത്തി കോടതി പ്രവർത്തിക്കണം. ഹോട്ട്സ്പോട്ടുകളിൽ കോടതികൾ പ്രവർത്തിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

കൊച്ചി: സംസ്ഥാനത്ത് റെഡ്സോണിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിലെ കോടതികൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്. 

റെഡ്സോണിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ പരിമിതമായ എണ്ണത്തിൽ ജീവനക്കാരെ ഉപയോ​ഗപ്പെടുത്തി കോടതി പ്രവർത്തിക്കണം. ഹോട്ട്സ്പോട്ടുകളിൽ കോടതികൾ പ്രവർത്തിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

അതേസമയം, മുഴുവൻ രോഗികളും രോഗമുക്തി നേടിയതിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്പോട്ടുകൾ വെട്ടിചുരുക്കി കളക്ടർമാർ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ല കൊവിഡ് മുക്തമായതിന് പിന്നാലെ ജില്ലയിലെ എല്ലാ ഹോട്ട്സ്പോട്ടുകളും റദ്ദാക്കുന്നതായി തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹോട്ട് സ്പോട്ട് പട്ടികയിൽപ്പെടുത്തിയ നെയ്യാറ്റിൻകര പഞ്ചായത്ത് അടക്കം ജില്ലയിലെ മുഴുവൻ ഹോട്ട് സ്പോട്ടുകളിലും ഇനി കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. 

കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന നാല് കൊവിഡ് രോഗികളുടേയും ഫലം ഇന്ന് നെഗറ്റീവായതിന് പിന്നാലെ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ പട്ടിക ജില്ലാ ഭരണകൂടം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജില്ലയിലെ 12 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി.

Read Also: തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടുകൾ ഒഴിവാക്കി, കോഴിക്കോട്ടെ ഹോട്ട്സ്പോട്ടുകൾ പകുതിയാക്കി കുറച്ചു...

 

click me!