കുട്ടികൾക്ക് കൊവാക്സിൻ: പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു

By Web TeamFirst Published Jun 2, 2021, 9:48 PM IST
Highlights

കൊവാക്സീന്റെ പരീക്ഷണത്തിൻ്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നേരത്തെ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. 

പാറ്റ്ന: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സീന്റെ കുട്ടികളിലെ പരീക്ഷണം തുടങ്ങി. പാട്ന എംയിസിലാണ് പരീക്ഷണം തുടങ്ങിയത്. കുട്ടികളിലെ വാക്സീൻ പരീക്ഷണം രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് കഴിഞ്ഞ മാസം  കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.  കൊവാക്സീന്റെ പരീക്ഷണത്തിൻ്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നേരത്തെ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം ഈ ഘട്ടത്തിൽ നടക്കുന്നത്. .

click me!