കൊടകര കുഴൽ പണ കേസ്: സിപിഎം നിഴൽയുദ്ധം നടത്തുകയാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻറ്

Web Desk   | Asianet News
Published : Jun 02, 2021, 08:01 PM IST
കൊടകര കുഴൽ പണ കേസ്: സിപിഎം നിഴൽയുദ്ധം നടത്തുകയാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻറ്

Synopsis

പണം നഷ്ടപ്പെട്ടയാളുടെ പരാതിയും അതിനെ തുടർന്ന് ചില മാധ്യമങ്ങളിൽ വന്ന പാർട്ടിക്കെതിരായ വാർത്തയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബിജെപി നേതൃത്വം  അന്വേഷണം നടത്തിയതിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കും തന്നെ ഈ സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. രാഷ്ടീയ ലക്ഷ്യം വെച്ച് നിരപരാധികളായ പ്രവർത്തകരെ വേട്ടയാടാനും ഒറ്റപ്പെടുത്താനും അനുവദിക്കില്ല. 

തൃശൂർ: കൊടകര കുഴൽ പണ കേസിൽ സിപിഎം നിഴൽ യുദ്ധം നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ് കുമാർ ആരോപിച്ചു. ഈ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന് വ്യക്തമായിട്ടും അന്വേഷണത്തിൻ്റെ പേരിൽ പുകമറ സൃഷ്ടിക്കുകയാണ്. നിയമവാഴ്ചയോട് ബഹുമാനവും ആദരവുമുള്ളതിനാൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരാരും ഉൾപ്പെടാത്ത സംഭവത്തിൽ ബിജെപിക്കെതിരെ ആസൂത്രിതമായ കുപ്രചരണമാണ് സി.പി.എം കേന്ദ്രങ്ങൾ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പണം നഷ്ടപ്പെട്ടയാളുടെ പരാതിയും അതിനെ തുടർന്ന് ചില മാധ്യമങ്ങളിൽ വന്ന പാർട്ടിക്കെതിരായ വാർത്തയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബിജെപി നേതൃത്വം  അന്വേഷണം നടത്തിയതിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കും തന്നെ ഈ സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. രാഷ്ടീയ ലക്ഷ്യം വെച്ച് നിരപരാധികളായ പ്രവർത്തകരെ വേട്ടയാടാനും ഒറ്റപ്പെടുത്താനും അനുവദിക്കില്ല. പാർട്ടിയെ തകർക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളികളാകുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് സംഘടനയെ ശക്തമായി മുന്നോട്ട് കൊണ്ട് പോകും. കെട്ടുകഥകളുടെ അടിസ്ഥാനത്തിൽ പാർട്ടിക്കെതിരെ  ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നും അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.

കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് അനീഷ് കുമാർ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞിരുന്നു. പണം ബിജെപിയുടേതല്ലെന്നും അനീഷ് അവകാശപ്പെട്ടു. ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ് പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ എത്തിയതെന്നും ഈ സാധനങ്ങൾ പാർട്ടിയ്ക്ക് കൈമാറിയിരുന്നുവെന്നും അനീഷ് വ്യക്തമാക്കി. പ്രതി ദീപക്കിനോട് കവർച്ചയെ കുറിച്ച് ചോദിച്ചിരുന്നുവെവന്നും ബിജെപിക്കെതിരെ ആരോപണം വന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തിയെന്നും പറഞ്ഞ അനീഷ് കവർച്ചാ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു . 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം