കേരളത്തിലേക്ക് കൊവാക്സിനും; തൽക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

By Web TeamFirst Published Jan 23, 2021, 6:32 AM IST
Highlights

37000 ഡോസ് കോവാക്സിൻ ആണ് ഇന്ന് കേരളത്തിൽ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിൻ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലേക്ക്  ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്നെത്തും. എന്നാൽ തൽക്കാലം കൊവാക്സീൻ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.

37000 ഡോസ് കോവാക്സിൻ ആണ് ഇന്ന് കേരളത്തിൽ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിൻ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്‍ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. 

അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊവാക്സീൻ ഇപ്പോൾ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഷീല്‍ഡ് തന്നെ നല്‍കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. 7,94000 ഡോസ് കൊവിഷീൽഡ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയത്.


 

click me!