കൊവിഡ് 19: 14 പേര്‍ക്ക് സ്ഥിരീകരിച്ചു, 1495 പേര്‍ നിരീക്ഷണത്തില്‍; അതീവജാഗ്രതയില്‍ കരുതലോടെ കേരളം

Web Desk   | Asianet News
Published : Mar 11, 2020, 01:41 AM ISTUpdated : Mar 11, 2020, 09:25 AM IST
കൊവിഡ് 19: 14 പേര്‍ക്ക് സ്ഥിരീകരിച്ചു, 1495 പേര്‍ നിരീക്ഷണത്തില്‍; അതീവജാഗ്രതയില്‍ കരുതലോടെ കേരളം

Synopsis

പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം 980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ് തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും ഇന്നുമുതല്‍ നിർത്തിവയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതിയിലാണ് കേരളം. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്‍റെ മാതാപിതാക്കൾക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്.

പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാർക്ക് പ്രായത്തിന്‍റേതായ അവശത കൂടിയുളളതിനാൽ ഇവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗബാധിതരുമായി സമ്പർക്കത്തിലുളളവരെ കണ്ടെത്താൻ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും. രാജീവ് ഗാന്ധി സെന്‍ററിലും പരിശോധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ജാഗ്രതയും കരുതലും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും ഇന്നുമുതല്‍ നിർത്തിവയ്ക്കും. സിനിമ, നാടകം തുടങ്ങിയവ താത്കാലികമായി നിർത്തിവച്ച് ആളുകൾ കൂടിചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീസംഘടനകൾ യോ​ഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്.

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം വിവിധ മലയാള സിനിമകളുടെ ഷൂട്ടിം​ഗ് നിർത്തിവച്ചിട്ടുണ്ട്. നിലവിൽ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് സംവിധായകർ തീരുമാനം എടുക്കണമെന്ന് യോ​ഗം നിർദേശിച്ചിട്ടുണ്ട്.

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മ​ദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്.

മാരകവൈറസിനെതിരെ കടുംവെട്ടുമായി സര്‍ക്കാര്‍; അസാധാരണ നിയന്ത്രണങ്ങളിലേക്ക് കേരളം

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, ശബരിമലയിലും നിയന്ത്രണം

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി