സംസ്ഥാനത്ത് അതീവ ജാഗ്രത, കൊവിഡ് ചികിത്സയിലുളളവരുടെ എണ്ണം 165

Published : Mar 29, 2020, 06:35 AM IST
സംസ്ഥാനത്ത് അതീവ ജാഗ്രത, കൊവിഡ് ചികിത്സയിലുളളവരുടെ എണ്ണം 165

Synopsis

ഇന്നലെ 6 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ചികിത്സയിലുളള നാല് പേർ കൂടി ഇന്നലെ ആശുപത്രി വിട്ടു.

തിരുവനന്തപുരം: കൊവിഡ് മരണമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 165 ആയി. ഇന്നലെ 6 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ചികിത്സയിലുളള നാല് പേർ കൂടി ഇന്നലെ ആശുപത്രി വിട്ടു.

കൊവിഡ് മുൻകരുതലിന്റെ ഭാഗമായുളള ലോക്ഡൗൺ ഇന്ന് ആറാം ദിനമാണ്. ഡ്രോൺ അടക്കം ഉപയോഗിച്ച് പൊലീസിന്റെ പരിശോധന ഇന്നും തുടരും. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കി. 

സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. പരിശോധനാഫലം 8 മണിക്കൂറിനുളളിൽ അറിയാൻ കഴിയുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി എഴുപത് പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്. 

 

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി