സമ്പര്‍ക്കത്തിലൂടെ 4081 പേര്‍ക്ക് കൊവിഡ്, തലസ്ഥാനത്ത് അതീവ ഗുരുതരം, ആറ് ജില്ലകളില്‍ 300 കടന്നു

Published : Sep 17, 2020, 06:14 PM ISTUpdated : Sep 17, 2020, 06:43 PM IST
സമ്പര്‍ക്കത്തിലൂടെ 4081 പേര്‍ക്ക് കൊവിഡ്, തലസ്ഥാനത്ത് അതീവ ഗുരുതരം, ആറ് ജില്ലകളില്‍ 300 കടന്നു

Synopsis

തലസ്ഥാനത്തെ നില ഗുരുതരമായി തുടരുകയാണെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്  4351 പേരില്‍ 4081 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 820 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ചത്.

തലസ്ഥാനത്തെ നില ഗുരുതരമായി തുടരുകയാണെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് 721 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 83 പേരുടെ ഉറവിടം വ്യക്തമല്ല.

ആറ് ജില്ലകളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുന്നൂറ് കടന്നു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍ഗോഡ് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും
'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കേസ്'; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി, 'പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം'