
കൊല്ലം: വീരമ്യത്യൂ വരിച്ച അഞ്ചല്‍ വയല സ്വദേശി ലാന്‍സ് നായിക് അനീഷ് തോമസിന്‍റെ ഭൗതികശരിരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്ക്ക രിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാന്‍ നിരവധി പേരാണ് അനീഷിന്‍റെ വീട്ടിലും സംസ്കരാച്ചടങ്ങുകള്‍ നടന്ന പള്ളിയിലും എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മൂന്ന് മണിയോടെയാണ് അനീഷിന്‍റെ മൃതദേഹം വയലായില്‍ എത്തിച്ചത്.
തുറന്ന സൈനിക വാഹനത്തിലാണ് അനീഷിന്‍റെ മൃതദേഹം ജന്മനാട്ടിലെ വീട്ടിലേക്ക് കൊണ്ട് വന്നത്. വീട്ടില്‍ പൊതുദര്‍ശനത്തിന് അവസരം ഇല്ലായിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത പ്രാര്‍ഥന ചടങ്ങുകൾക്ക് ശഷം മൃതദേഹം പള്ളിയില്‍ എത്തിച്ചു. ജില്ലാഭരണകൂടം ജനപ്രതിനിധികള്‍ നാട്ടുകാര്‍ പൊലീസ് എന്നിവര്‍ മര്‍ത്തസ്മുനി ഇടവകപള്ളിയില്‍ വച്ചാണ് അന്തിമ ഉപചാരം അര്‍പ്പിച്ചത്. അന്ത്യശുശ്രൂഷക്ക് ശേഷം പൂര്‍ണ ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam