കൊവിഡ് 19: പത്തനംതിട്ടയിൽ വളർത്തുനായ നിരീക്ഷണത്തിൽ, വന്യമൃഗങ്ങളെ അടക്കം നിരീക്ഷിക്കും

Published : Apr 09, 2020, 10:43 AM ISTUpdated : Apr 16, 2020, 07:16 PM IST
കൊവിഡ് 19: പത്തനംതിട്ടയിൽ  വളർത്തുനായ നിരീക്ഷണത്തിൽ, വന്യമൃഗങ്ങളെ അടക്കം നിരീക്ഷിക്കും

Synopsis

കൊവിഡ് രോഗികൾ ഇടപ്പെട്ട വളര്‍ത്ത് മൃഗങ്ങൾക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിലാണ് നിര്‍ദ്ദേശം. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അയിരൂർ സ്വദേശിയുടെ വളർത്ത് നായയാണ് നിരീക്ഷണത്തിലുള്ളത്.

പത്തനംതിട്ട: മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് 19 പകരാനുള്ള സാധ്യത കണക്കിലെടുത്ത് വളർത്ത് മൃഗങ്ങളെയും വന്യമൃഗങ്ങളെയും നിരീക്ഷിക്കാൻ നിർദേശം. കൊവിഡ് രോഗികൾ ഇടപ്പെട്ട വളര്‍ത്ത് മൃഗങ്ങൾക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം വന്നത്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അയിരൂർ സ്വദേശിയുടെ വളർത്ത് നായയാണ് നിരീക്ഷണത്തിലുള്ളത്.

അമേരിക്കയിലെ മൃഗശാലയിൽ കടുവക്ക് കൊവിഡ് സ്ഥിരികരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും മൃഗങ്ങളെ നിരീക്ഷിക്കാൻ സർക്കാർ നിർദേശം നൽകിയത്. ക്യാമകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തുന്ന വന്യമൃഗങ്ങളെയും നിരീക്ഷിക്കാൻ വനപാലർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടതോടെ ആന സംരക്ഷണ കേന്ദ്രങ്ങളുൾപ്പെടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. എന്നാൽ ഇവിടെയുള്ള ആനകൾക്ക് ജീവനക്കാർ ഭക്ഷണം നൽകുന്നതിനാൽ മൃഗങ്ങളുമായുള്ള സമ്പർക്ക സാധ്യത കൂടുതലാണ്. ക്വാറന്‍റൈനിൽ കഴിയുന്നവർ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്