കൊവിഡ് 19: വൈറസ് ബാധ സ്ഥിരീകരിച്ചാൽ തടവുകാരെ പാര്‍പ്പിക്കാൻ ജയിലിൽ ക്രമീകരണം

By Web TeamFirst Published Mar 21, 2020, 4:14 PM IST
Highlights

മധ്യകേരളത്തിൽ ആലുവ സബ് ജയിലിൽ രോഗികളെ മാത്രം പ്രവേശിപ്പിക്കും. ഉത്തരമേഖലയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കും , ഐസൊലേഷൻ ബ്ലോക്കും രോഗികൾക്ക് മാത്രമാക്കും

തിരുവനന്തപുരം: കൊവിഡ് 19 ഭീഷണി നേരിടാൻ ക്രമീകരണങ്ങളുമായി ജയിൽ വകുപ്പും. രോഗമുണ്ടെന്ന് കണ്ടെത്തിയാൽ തടവുപുള്ളികളെ പാര്‍പ്പിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളാണ് ജയിൽ വകുപ്പ് ഒരുക്കുന്നത്. വൈറസ് ബാധിതരെ പ്രവേശിപ്പിക്കാൻ പ്രത്യേകം മുറികൾ തയ്യാറാക്കിയിട്ടുണ്ട്. 

മധ്യകേരളത്തിൽ ആലുവ സബ് ജയിലിൽ രോഗികളെ മാത്രം പ്രവേശിപ്പിക്കും. ഉത്തരമേഖലയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കും , ഐസൊലേഷൻ ബ്ലോക്കും രോഗികൾക്ക് മാത്രമാക്കും. തെക്കൻ മേഖലയിൽ നിന്ന് ഉള്ളവര്‍ക്കായി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെ പ്രത്യേക ബ്ലോക്കാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ നിന്നെല്ലാം തടവുകാരെ മാറ്റി . മുറികൾ അണുവിമുക്തമാക്കി അസുഖ ബാധിതരെ പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 

മൂന്ന് ജയിൽ ഡിഐജിമാരുടെ നേതൃത്വത്തിൽ പതിനഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ടാക്സ് ഫോഴ്സുകളും രൂപീകരിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!