
ശബരിമല: ശബരിമല (Sabarimala) ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കൊവിഡ് പ്രതിരോധ കുടിവെള്ളവുമായി (Covid prevention drinking water) ഭാരതീയ ചികിത്സവകുപ്പ് (Indian medical department). ആയുര്‍വേദ ഔഷധമായ ഷഡംഗമാണ് ചുക്കുവെള്ളത്തിനൊപ്പം വിതരണം ചെയ്യുന്നത്. ആറ് ഔഷധങ്ങളുടെ കൂട്ടായ ഷഡംഗം (Shadangam)സംസ്ഥാനത്ത് ഉടനീളം കൊവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ ആശുപത്രികള്‍ വഴി വിതരണം ചെയ്തിരുന്നു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് സന്നിധാനത്ത് ഭാരതീയ ചികിത്സ കേന്ദ്രം ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നത്. വലിയ നടപ്പന്തലിന് സമീപം പ്രത്യേകം കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ദേവസ്വം ബോര്‍ഡുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ ഷഡംഗം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഭാരതീയ ചികിത്സ വകുപ്പിന്റെ പ്രതീക്ഷ. സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയിലും 24 മണിക്കൂര്‍ സേവനമുണ്ട്. മല കയറുമ്പോള്‍ ഉണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സ നല്‍കും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് പുറമെ മാസ പൂജകള്‍ക്കും ആയുര്‍വേദ വകുപ്പ് സന്നിധാനത്ത് ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam