ലോക്ക് ഡൗൺ ലംഘിച്ചു; കൊല്ലത്ത് ബിന്ദു കൃഷ്ണ അറസ്റ്റിൽ

Published : Apr 20, 2020, 02:11 PM ISTUpdated : Apr 20, 2020, 02:12 PM IST
ലോക്ക് ഡൗൺ ലംഘിച്ചു; കൊല്ലത്ത് ബിന്ദു കൃഷ്ണ അറസ്റ്റിൽ

Synopsis

പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലം കളക്ടറേറ്റിലേക്ക് സൈക്കിൾ റാലിയായി എത്തിയിരുന്നു. ഇതിനൊപ്പം നടന്നതിനാണ് ബിന്ദു കൃഷ്ണയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. 

കൊല്ലം: ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ അറസ്റ്റിൽ. ലോക്ക് ഡൗൺ മാർഗനിർദേശം ലംഘിച്ച് സൈക്കിൾ റാലിയുമായി സഹകരിച്ചുവെന്നാരോപിച്ചാണ് ബിന്ദു കൃഷ്ണയെയും റാലി നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ചു.

പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം നടന്നതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സൈക്കിൾ റാലിയായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കളക്ടറേറ്റിൽ എത്തിയത്. തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിന്ദുകൃഷ്ണ പൊലീസ് സ്റ്റേഷനുള്ളില്‍ പ്രതിഷേധിച്ചു. മകനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ എത്തിയ തന്നെ ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സാമൂഹിക അകലം പാലിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ