Covid Vaccine : കൊവിഡ് ബൂസ്റ്റർ ഡോസ് നാളെ മുതൽ, ബുക്കിംഗ് ആരംഭിച്ചു

Published : Jan 09, 2022, 05:44 PM ISTUpdated : Jan 09, 2022, 05:48 PM IST
Covid Vaccine : കൊവിഡ് ബൂസ്റ്റർ ഡോസ് നാളെ മുതൽ, ബുക്കിംഗ് ആരംഭിച്ചു

Synopsis

ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) ബൂസ്റ്റർ ഡോസ് വാക്സീനായുള്ള (Booster Dose Vaccine) ബുക്കിംഗ് ആരംഭിച്ചു. കോവിൻ പോർട്ടലിൽ തന്നെയാണ് ബൂസ്റ്റർ ഡോസിന് വേണ്ടിയും ബുക്ക് ചെയ്യേണ്ടത്. ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട്  സ്പോട്ടിലെത്തിയും വാക്സീൻ എടുക്കാം. നാളെ മുതൽ വാക്സീൻ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാംഡോസ് വാക്സീൻ എടുത്ത്  ഒമ്പത് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ  ഡോസ് വാക്സീൻ ലഭിക്കുക. വാക്സീൻ ലഭിക്കാനായി പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമില്ല. 

അതിനിടെ കൗമാരക്കാർക്കുള്ള വാക്സീനേഷന് വേണ്ടിയുള്ള ഊർജ്ജിത യജ്ഞം നാളെ അവസാനിക്കും. കൗമാരക്കാർക്ക് ബുധനാഴ്ച്ചയൊഴികെ ആഴ്ച്ചയിൽ എല്ലാ ദിവസവും വാക്സീൻ നൽകിയിരുന്ന രീതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാൽ മറ്റന്നാൾ മുതൽ ആഴ്ച്ചയിൽ നാല് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലുമാണ് വാക്സീൻ ലഭിക്കുക. ഈ വിഭാഗത്തിലെ വാക്സീനേഷൻ നാലരലക്ഷത്തിലെത്താറായി. കേരളത്തിൽ ആകെ 15 ലക്ഷം കുട്ടികൾക്കാണ് വാക്സിൻ നൽകേണ്ടത്. 

എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?

· കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
· നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
· രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ       വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബസ് ഓടിക്കുന്നതിനിടെ വഴിയിൽ നിർത്തി; കെഎസ്ആർടിസി ഡ്രൈവറെ മണലി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
ദിലീപിന്റെയും കാവ്യയുടെയും ലോക്കർ പൊലീസ് തുറന്നു, അകത്തുണ്ടായിരുന്നത് വെറും 5 രൂപ! ലോക്കർ ദൃശ്യങ്ങൾ സൂക്ഷിക്കാനെന്ന വാദത്തിന് തെളിവെവിടെയെന്ന് കോടതി