Covid Kerala : ആശങ്കയായി വീണ്ടും കുതിച്ചുയര്‍ന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 2271 പേർക്ക് സ്ഥിരീകരിച്ചു

Published : Jun 07, 2022, 06:54 PM ISTUpdated : Jun 07, 2022, 07:10 PM IST
Covid Kerala : ആശങ്കയായി വീണ്ടും കുതിച്ചുയര്‍ന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 2271 പേർക്ക് സ്ഥിരീകരിച്ചു

Synopsis

എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി. 

Covid 19 : കൊവിഡിൽ നേരിയ ആശ്വാസം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെ

കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു. 

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം പിടിച്ചു നിർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി പരിശോധന കൂട്ടി ക്വാറന്റൈൻ ഉറപ്പാക്കാൻ നേരത്തെ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

രാജ്യത്ത് കൊവിഡ് കണക്ക് മുകളിലേക്ക്, കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും

കുരങ്ങുപനി ലക്ഷണം, അഞ്ചു വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്

ഉത്തർപ്രദേശിൽ കുരങ്ങുപനി ലക്ഷണങ്ങളുമായി എത്തിയ അഞ്ചു വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ കുട്ടിയുടെ സാമ്പിൾ മുൻകരുതലിൻറെ ഭാഗമായി പരിശോധനയ്ക്ക് അയച്ചിരുന്നു. പുണെ ഐസിഎംആറിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് വന്നതോടെ കുട്ടിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം: പ്രതിഷേധക്കാർക്കും സർക്കാരിനും നോട്ടീസയച്ച് ഹൈക്കോടതി
ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങൾ; ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും