മഹാമാരിയിൽ വിറങ്ങലിച്ച് ലോകം: കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു, മരണം അരലക്ഷം കടന്നു

By Web TeamFirst Published Apr 3, 2020, 5:59 AM IST
Highlights

1,014,386 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 52,993 പേർ മരിച്ചു. അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തി നാല്പതിനായിരം കടന്നു.

സ്പെയിൻ: ലോകത്ത് ആകെ കൊവിഡ് 19 രോ​ഗം ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 950 മരണം റിപ്പോർട്ട് ചെയ്ത സ്പെയിനിൽ ആകെ മരണം പതിനായിരം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ഏറ്റവും അധികം ആളുകൾ മരിച്ചത് ഇറ്റലിയിലാണ്.

1,014,386 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 52,993 പേർ മരിച്ചു. അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തി നാല്പതിനായിരം കടന്നു. ന്യൂ യോർക്കിൽ സ്ഥിതി ഗുരുതരമാണ്. ലുയീസിയാന സംസ്ഥാനത്തിൽ ഇന്നലെ മാത്രം 2700 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് മരണം ഏറ്റവും കൂടുതലുള്ള ഇറ്റലിയിൽ മരണസംഖ്യ 14 ആയിരക്കിലേക്ക് കടക്കുകയാണ്.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി അടിയന്തര സഹായമായി 16 ബില്യൺ നൽകാൻ ലോക ബാങ്ക് തീരുമാനിച്ചു. ഇംഗ്ലണ്ടിൽ ഏപ്രിൽ അവസാനത്തോടെ ഒരു ദിവസം ഒരുലക്ഷം കൊവിഡ് പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ആദ്യത്തെ പതിനായിരം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഒന്നരമാസമെടുത്തെങ്കിൽ കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷമായി ഉയർന്നത്.

ഇറാനില്‍ മരണസംഖ്യ 31,60 ആയി. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീര്‍ണമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

click me!