കൊവിഡ് 19: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്നു

Published : Jul 05, 2020, 06:36 AM IST
കൊവിഡ് 19: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്നു

Synopsis

നിലവില്‍ 2,129 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്. 3,048 പേര്‍ രോഗമുക്തരായി.  

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 5,000 കടന്നു. രോഗബാധിതരുടെ എണ്ണം നാലായിരത്തില്‍ നിന്നും അയ്യായിരം കടന്നത് വെറും ഏഴ് ദിവസം കൊണ്ടാണ്. ഇന്നലെ 240 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5,204 ആയി. നിലവില്‍ 2,129 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്. 3,048 പേര്‍ രോഗമുക്തരായി. കഴിഞ്ഞ രണ്ട് ദിവസമായി ഇരുനൂറിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ രോഗബാധിതരായ 5,204 പേരില്‍ 619 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം സമ്പര്‍ക്കത്തിലൂടെ 44 പേര്‍ക്കാണ് രോഗം ബാധിച്ചത്.
 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്