കൊവിഡ് 19; ഗുരുവായൂര്‍ ക്ഷേത്രത്തിലും നിയന്ത്രണം

By Web TeamFirst Published Mar 10, 2020, 5:54 PM IST
Highlights

ഉത്സവത്തിൻ്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്.

ഗുരുവായൂര്‍: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശങ്ങൾ നടപ്പാക്കി ഗുരുവായൂര്‍ ദേവസ്വം . ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിൻ്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്.

ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ നിര്‍ദ്ദേശിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19: രോഗലക്ഷണങ്ങള്‍ ഉള്ളവർ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്...

 

click me!