കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരെ തുണക്കും? സര്‍വെ ഫലം

Published : Jul 03, 2020, 08:03 PM ISTUpdated : Jul 03, 2020, 08:36 PM IST
കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരെ തുണക്കും? സര്‍വെ ഫലം

Synopsis

പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പഴുതുകൾ തിരഞ്ഞ് പിടിച്ച് സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന യുഡിഎഫും കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബിജെപിയും കളം നിറയുമ്പോൾ കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരെ തുണക്കും? 

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ നേരിടാൻ രാജ്യമൊട്ടാകെ ഒറ്റക്കെട്ടായി പൊരുതുന്ന സാഹചര്യത്തിലും രാഷ്ട്രീയ വിവാദങ്ങൾക്ക് കുറവൊന്നും ഇല്ല.  പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പഴുതുകൾ തിരഞ്ഞ് പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന യുഡിഎഫും കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബിജെപിയും കളം നിറയുമ്പോൾ കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരെ തുണക്കും? 

കൊവിഡ് കാലത്ത് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമാണെന്ന് വിശ്വസിക്കുന്നവരാണ് 67 ശതമാനം ആളുകൾ . അനുകൂലമല്ല എന്ന് കരുതുന്നത് 33 ശതമാനം പേരാണ്. 

യുഡിഎഫിന്‍റെ കാര്യത്തിലേക്ക് വന്നാൽ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം യുഡിഎഫിന് അനുകൂലം ആണെന്ന് കരുതുന്നത് 62 ശതമാനം പേരാണ്. 38 പേര്‍ അനുകൂലമല്ലെന്ന് വിശ്വസിക്കുന്നവരാണ്. 

ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങൾ പക്ഷെ സംസ്ഥാന ബിജെപിക്കോ എൻഡിഎക്കോ അനുകൂലമാണെന്ന് വിശ്വസിക്കുന്നവരുടെ ഇരട്ടിയിലധികം പേര്‍ അങ്ങനെ അല്ലെന്ന് വിശ്വസിക്കുന്നു എന്നാണ് സര്‍വെ പറയുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത് എൻഡിഎക്ക് അനുകൂലമാണെന്ന് 33 ശതമാനം പേര്‍ വിശ്വസിക്കുമ്പോൾ അങ്ങനെ അല്ലെന്ന് പറയുന്ന 67 ശതമാനം പേര്‍ ഉണ്ടെന്നാണ് സര്‍വെ ഫലം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് ദേവസ്വം ബോർഡ്, കണക്ക് അന്തിമമല്ല, നന്ദഗോവിന്ദം ഭജൻസിനുള്ള തുക കാണിച്ചത് അശ്രദ്ധ
കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി; വിവിധയിടങ്ങളിൽ കണ്ടതായി നാട്ടുകാർ, അന്വേഷണം തുടങ്ങി പൊലീസ്