
തിരുവനന്തപുരം: ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി പുനരാരംഭിക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് ക്ലാസുകൾക്കായി കോളേജുകൾ തുറക്കുന്നത്. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയാണ് കോളേജ് തുറക്കൽ. ഓൺലൈൻ - ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഒക്ടോബ 18ന് കോളേജുകൾ പൂർണമായും തുറക്കുകയാണ്.
കോളേജുകളിൽ തുടക്കത്തിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാലായിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളേജിലെത്തുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam