കഞ്ചാവ് പ്രതിക്ക് കൊവിഡ്; ചേരാനല്ലൂര്‍ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്‍റീനിൽ

Published : Jul 13, 2020, 09:57 AM IST
കഞ്ചാവ് പ്രതിക്ക് കൊവിഡ്; ചേരാനല്ലൂര്‍ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്‍റീനിൽ

Synopsis

കൊച്ചി ചേരാനെല്ലൂർ,എസ്ഐ ഉൾപ്പടെ 19 പൊലീസുകാരാണ് ക്വാറന്‍റീനിൽ ഉള്ളത് 

കൊച്ചി: കൊച്ചി ചേരാനല്ലൂര്‍ പൊലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്. കഴിഞ്ഞ 9 ആം തിയതി അറസ്റ്റിലായ പ്രതിക്ക് പിറ്റേ ദിവസമാണ് കൊവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് പരിശോധന ഫലം വന്നപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഇതോടെ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണ് ഉണ്ടായത്. 

കൊച്ചി ചേരാനെല്ലൂർ,എസ്ഐ ഉൾപ്പടെ 19 പൊലീസുകാരാണ് ക്വാറന്‍റീനിൽ ഉള്ളത് . പൊലീസ് സ്റ്റേഷൻ പ്രവര്‍ത്തനത്തിന് പോലും ആളില്ലാത്ത വിധത്തിൽ എല്ലാവരും നിരീക്ഷണത്തിൽ പോയതോടെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പകരം പൊലീസുകാരെ എത്തിച്ച ശേഷമാണ് പൊലീസ് സ്റ്റേഷൻ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് പടയോടെയിറങ്ങി അരിച്ചുപെറുക്കി, കൂട്ടിന് എക്സൈസുകാരും; വ്യാപക പരിശോധനയിൽ പെരുമ്പാവൂരിൽ 9 കേസെടുത്തു
'2026 ൽ കോൺഗ്രസ് ജയിക്കില്ല, ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കും', ജനങ്ങളെ വഞ്ചിക്കുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസ്: രാജീവ് ചന്ദ്രശേഖർ