സമ്പര്‍ക്കത്തിലൂടെ കൊവിഡ് നിരക്ക് ഉയരുന്നു; കാസര്‍കോട് കടുത്ത നിയന്ത്രണത്തിലേക്ക്

By Web TeamFirst Published Jul 6, 2020, 10:25 AM IST
Highlights

അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തുമെന്നാണ്  സൂചന

കാസര്‍കോട്: ഒരിടവേളക്ക് ശേഷം കൊവിഡ് രോഗികളുടെ നിരക്ക് ഉയരുന്നതിൽ കാസര്‍കോട്ട് ആശങ്ക. സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും നിര്‍ബന്ധിതരായേക്കും. 

സമ്പർക്കത്തിലൂടെ രോഗം സ്വീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്നുമുതൽ  കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ  വന്നേക്കും. അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തുമെന്നാണ്  സൂചന. കർണാടകയിൽ ജോലിക്കുപോയ അഞ്ച് പേർക്കാണ് രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. 

click me!