കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു, ചികിത്സിച്ച ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ

Published : Apr 11, 2020, 08:04 PM IST
കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു, ചികിത്സിച്ച ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ

Synopsis

ഏപ്രിൽ രണ്ടിനാണ് ഇയാളെ വയറുവേദനയെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാരാണ് ഇന്നലെ കോയമ്പത്തൂരിൽ മരിച്ചത്. ഏപ്രിൽ രണ്ടിനാണ് ഇയാളെ വയറുവേദനയെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രോഗം സ്ഥിരീകരിച്ചതിനെ ഇയാളുടെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെ 20 പേരെയും നിരീക്ഷണത്തിലാക്കി. അതിനിടെ രാജ്യത്ത് കൊവിഡ് മരണം 242 ആയി. ആകെ 7529 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 652 പേർക്ക് രോഗം ഭേദമായി.

 

 

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്