
കോട്ടയം: സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് സമയം ചിലവഴിക്കാന്‍ പുസ്തകങ്ങള്‍ നല്‍കികൊണ്ട് ഡി സി ബുക്‌സ് കൊറോണപ്രതിരോധപ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പുമായി കൈകോര്‍ക്കുന്നു. ഇതിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളജ്, പത്തനംതിട്ട ജനറാലുശുപത്രി, കോഴഞ്ചേരി ജില്ലാശുപത്രി എന്നിവിടങ്ങളില്‍ പുസ്തകം വിതരണം ചെയ്തു.
മാനസികോല്ലാസവും പ്രചോദനവും പകരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഡി സി ബുക്സിന്‍റെ ഈ ഉദ്യമം. പുസ്തകങ്ങള്‍ ആവശ്യമുള്ള ആശുപത്രി അധികൃതര്‍ ഡി സി ബുക്സുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 994610 9619.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam