കൊവിഡ് 19; "കല്ലേറുകൾ പാട്ടിന് പോട്ടെ",ചെന്നിത്തലക്ക് ആരോഗ്യമന്ത്രിയുടെ മറുപടി

Web Desk   | Asianet News
Published : Mar 12, 2020, 04:41 PM ISTUpdated : Mar 12, 2020, 06:40 PM IST
കൊവിഡ് 19; "കല്ലേറുകൾ പാട്ടിന് പോട്ടെ",ചെന്നിത്തലക്ക് ആരോഗ്യമന്ത്രിയുടെ മറുപടി

Synopsis

"ഇത് ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാൻ ഉള്ള യുദ്ധം അതിൽ വലിയ പിന്തുണ കിട്ടുന്നു" 

തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പേരിൽ ആരോഗ്യമന്ത്രി മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കെകെ ശൈലജ. മന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ല ."ഇത് ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാൻ ഉള്ള യുദ്ധം അതിൽ വലിയ പിന്തുണ കിട്ടുന്നു"  എന്നാണ് കെകെ ശൈലജയുടെ പ്രതികരണം. 

കല്ലേറുകൾ അതിന്റെ പാട്ടിന് പോകട്ടെ . അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു. "

രോഗബാധയുടെ സാഹചര്യം മുതലെടുക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. 

തുടര്‍ന്ന് വായിക്കാം: എന്തിനാണ് ഇത്ര അധികം വാര്‍ത്താസമ്മേളനം? ആരോഗ്യമന്ത്രിക്ക് "മീഡിയാ മാനിയ" ആണെന്ന് ചെന്നിത്തല...
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി