ജൂലൈ അഞ്ചിന് തൃശ്ശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Jul 10, 2020, 03:31 PM ISTUpdated : Jul 10, 2020, 05:41 PM IST
ജൂലൈ അഞ്ചിന് തൃശ്ശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

അരിമ്പൂര്‍ സ്വദേശി വല്‍സല ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലമാണ് പോസ്റ്റീവ്   

തൃശ്ശൂ‌ർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. മൂന്നാമത് നടത്തിയ പിസിആര്‍ പരിശോധനയിലാണ് പോസിറ്റീവ് ആയത്. 

അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലം വരും മുൻപാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു സംസ്കാരം. കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാൽ ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പ്! കായംകുളം കെഎസ്ആർടിസിയുടെ മുഖം മാറുന്നു; ഡിപ്പോ ഒരുങ്ങുന്നത് 19500 ചതുരശ്ര അടി വിസ്തീർണത്തിൽ
ഇൻഫ്ലുവൻസർ രേഷ്മയുടെ മരണം; സുഹൃത്തിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു, യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു