കൊല്ലം തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു

By Web TeamFirst Published Jul 10, 2020, 3:06 PM IST
Highlights

കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കൊല്ലം: കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലത്ത് തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു. ജില്ലയിലെ രണ്ട് മത്സ്യ കച്ചവടക്കാര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാതായതോടെ  ആലപ്പുഴ ജില്ലയുടെ തീരമേഖലയിലും മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിരുന്നു. 

അതേസമയം പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. അതേസമയം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. 



 

click me!