കൊവിഡ് മരണം: പഴയ കണക്ക് കൂട്ടത്തോടെ പുറത്ത് വിട്ട് സര്‍ക്കാർ, 2 ദിവസത്തിനിടെ പട്ടികയിൽ കയറിയത് 99 മരണം

By Web TeamFirst Published Jun 15, 2021, 1:27 PM IST
Highlights

ഇന്നലെ 161 മരണം സ്ഥിരീകരിച്ചതിൽ മൂന്നിലൊന്നും ഒരു മാസം മുൻപത്തേത്. തിരുവനന്തപുരത്ത് മാത്രം 15 എണ്ണം ഇങ്ങനെ പട്ടികയിൽ കയറ്റി. കൊവിഡ് മരണം കണക്കാക്കുന്നതിൽ പുതിയ മാനദണ്ഡം നാളെ മുതൽ വരാനിരിക്കെയാണ് പഴയ കണക്കുകൾ സര്‍ക്കാര്‍ കൂട്ടത്തോടെ പുറത്തുവിടുന്നത്. 

തിരുവനന്തപുരം: കൊവിഡ് മരണം കണക്കാക്കുന്നതിൽ നാളെ മുതൽ മാറ്റം വരുന്നതിന് മുന്നോടിയായി പഴയ മരണക്കണക്കുകൾ സടക്കാര്‍ കൂട്ടത്തോടെ പുറത്ത് വിടുന്നു. ഇന്നലെ 161 മരണം സ്ഥിരീകരിച്ചതിൽ മൂന്നിലൊന്നും ഒരു മാസം മുൻപ് ഉണ്ടായതാണ്. തിരുവനന്തപുരത്ത് മാത്രം 15 എണ്ണം ഇങ്ങനെ പട്ടികയിൽ കയറ്റി. 2 ദിവസത്തിനിടെ ഇത്തരത്തിൽ പട്ടികയിൽ കയറിയത് 99 മരണമാണ്. കൊവിഡ് മരണം കണക്കാക്കുന്നതിൽ പുതിയ മാനദണ്ഡം നാളെ മുതൽ വരാനിരിക്കെയാണ് പഴയ കണക്കുകൾ സര്‍ക്കാര്‍ കൂട്ടത്തോടെ പുറത്തുവിടുന്നത്.   

പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞിട്ടും മരണ നിരക്ക് കുറയാത്തത് സംസ്ഥാനത്ത് വലിയ ആശങ്കയായിരുന്നു. എന്നാൽ കണക്കുകൾ വിശദമായി നോക്കിയാലാണ് യാഥാർത്ഥ്യം മനസ്സിലാവുക. എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകലിൽ നിന്നാണ് വ്യാപകമായി പഴയ മരണം പട്ടികയിൽ ചേർത്തത്.  മൊത്തം 18 മരണം ഏപ്രിലിൽ നടന്നതാണ്.  2 ദിവസത്തിനിടെ ഇത്തരത്തിൽ 99 മരണം പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 36ഉം ഏപ്രിലിൽ നടന്നത്. ഇത് ഒരു മാസം മുൻപുള്ളവയുടെ കാര്യമാണെങ്കിൽ പുതിയ പട്ടികയിൽ  ഇപ്പോഴും ഭൂരിഭാഗവും ആഴ്ച്ചകൾ മുൻപുള്ളവയാണ്. 

മരണം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം ഓൺലൈനാക്കി 24 മണിക്കൂറിനകം വിവരവും മെഡിക്കൽ ബുള്ളറ്റിനും കുടുംബത്തിന് നൽകാനാണ് പുതിയ സംവിധാനം. ഇതിലൂടെ സുതാര്യതയും വേഗവും കൊണ്ടുവരുമന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ സമിതി സംസ്ഥാനതലത്തിൽ നിന്ന് ജില്ലാതലത്തിലേക്ക് മാറുന്നവെന്നതിലുപരി, മരണങ്ങളെ പട്ടികയിൽ നിന്നൊഴിവാക്കുന്നത് അവസാനിക്കുമെന്ന പ്രതീക്ഷ പലർക്കുമില്ല.  

കൊവിഡ് നെഗറ്റീവായ ശേഷം പെട്ടെന്ന് മരിക്കുന്നവരുടെയും, കൊവിഡ് കാരണം രോഗം ഗുരുതരമായി മരിക്കുന്നവരുടെയും മരണം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.  മരിച്ചവരുടെ പേരുവിവരം പുറത്തുവിടുന്നതും സർക്കാർ നിർത്തി വെച്ചിരിക്കുകയാണ്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!