'സിപിഎമ്മിന് തന്നെ ഭയം, അതിനാൽ ബിജെപി അനുകൂലിയാക്കാൻ ശ്രമം': സുധാകരൻ

Published : Jun 15, 2021, 01:24 PM IST
'സിപിഎമ്മിന് തന്നെ ഭയം, അതിനാൽ ബിജെപി അനുകൂലിയാക്കാൻ ശ്രമം': സുധാകരൻ

Synopsis

ആരാണ് കോൺഗ്രസ്സിന്റെ പ്രധാന എതിരാളി എന്ന ചോദ്യത്തെ കുറിച്ചുള്ള നിയുക്ത കെപിസിസി പ്രസിഡണ്ടിന്റെ മറുപടിയെ ചൊല്ലിയായിരുന്നു വിവാദം. 

തിരുവനന്തപുരം: സിപിഎമ്മിന് തന്നെ ഭയമായത് കൊണ്ടാണ് ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. രാജ്യത്ത് കോൺഗ്രസ്സിൻറെ നമ്പർ വൺ ശത്രു ബിജെപിയാണെന്നും കേരളത്തിൽ ബിജെപി അശക്തരായത് കൊണ്ട് സിപിഎമ്മാണ് പ്രധാന എതിരാളിയായതെന്നും സുധാകരൻ വിശദീകരിച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്താകും പാർട്ടി പുന:സംഘടനയെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെ.സുധാകരൻ ബിജെപിയോട് മൃദുസമീപനം പുലർത്തുന്നുവെന്ന വിമർശനമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാന സെക്രട്ടറിയേറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. ആരാണ് കോൺഗ്രസ്സിന്റെ പ്രധാന എതിരാളി എന്ന ചോദ്യത്തെ കുറിച്ചുള്ള നിയുക്ത കെപിസിസി പ്രസിഡണ്ടിന്റെ മറുപടിയെ ചൊല്ലിയായിരുന്നു വിവാദം. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും  വിമർശനങ്ങൾക്ക് മറുപടി നൽകിയ വിവാദത്തിൽ സുധാകരൻ വിശദീകരണം നൽകുന്നു. 

എതിരാളികൾക്കെതിരെ കടുപ്പിക്കുമ്പോഴും സ്വന്തം ചേരിയിലെ മുതിർന്ന നേതാക്കൾക്ക് സുധാകരന്റെ ശൈലിയിൽ അതൃപ്തിയുണ്ട്. ഡിസിസി പുന;സംഘടനക്കുള്ള അഞ്ചംഗ സമിതി എന്ന പ്രഖ്യാപനമെല്ലാം വേണ്ടത്ര ആലോചനയില്ലാതെ ഒറ്റ്ക്ക് തീരുമാനിക്കുമെന്നുവെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ പരാതി. ആരെയും അവഗണിക്കില്ലെന്നാണ് പരാതികൾക്കുള്ള മറുപടിനാളെയാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേൽക്കുന്നത്. മാനദണ്ഡം ഗ്രൂപ്പ് മാത്രം അടിസ്ഥാനമാക്കെതെയും മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുുത്തുമുള്ള പാർട്ടി പുന:സംഘടനയാണ് 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു