തിരുവനന്തപുരത്ത് അതീവ ഗുരുതര സ്ഥിതി, പ്രതിദിനരോഗബാധിതർ 1000 കടന്നു

By Web TeamFirst Published Sep 26, 2020, 6:16 PM IST
Highlights

 സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസേനെ വലിയ തോതിൽ ഉയരുകയാണ്. ഈ സ്ഥിതിയിൽ മുന്നോട്ട് പോയാൽ സ്ഥിതി  കൂടുതൽ വഷളായേക്കും.

തിരുവനന്തപുരം: സംസ്ഥനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. 7006 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധ രൂക്ഷമായ തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ന് മാത്രം തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 1000 കടന്നു. 1050 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ 1024 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്പർക്കരോഗികളുടെ എണ്ണം. രോഗികളിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. നിരവധിപൊലീസുകാർക്കും രോഗബാധയുണ്ടായി. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. 

7 ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം 500 ന് മുകളിലാണ്. തിരുവനന്തപുരത്ത് 1050, മലപ്പുറത്ത് 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547 എന്നിങ്ങനെയാണ് 500 ന് മുകളിൽ പ്രതിദിന രോഗികളുടെ ജില്ലകളിലെ കണക്ക്.  കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89  പേർക്കും ഇന്ന് രോഗം ബാധിച്ചു.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസേനെ വലിയ തോതിൽ ഉയരുകയാണ്. ഈ സ്ഥിതിയിൽ മുന്നോട്ട് പോയാൽ സ്ഥിതി  കൂടുതൽ വഷളായേക്കും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

click me!