രോഗവ്യാപനത്തിൽ മുന്നിൽ തിരുവനന്തപുരം; ഇന്ന് 397 പേര്‍ക്ക് കൊവിഡ്

By Web TeamFirst Published Aug 23, 2020, 6:01 PM IST
Highlights

92.4 ആണ് തിരുവനന്തപുരം ജില്ലയിലെ സമ്പര്‍ക്ക ശതമാനം . 100ൽ കൂടുതൽ രോഗികൾ ഉള്ള 10 ജില്ലകൾ സംസ്ഥാനത്ത് ഉണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇന്നും ആശങ്കയായി തലസ്ഥാന ജില്ല. ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളുടെ പട്ടികയിൽ ഇന്നും തിരുവനന്തപുരം ആണ് മുന്നിൽ. സമ്പര്‍ക്കം വഴിയാണ് രോഗ വ്യാപനം ഏറെയും എന്നത് വലിയ ആശങ്കയാണ് ആരോഗ്യ മേഖലയിൽ ഉണ്ടാക്കുന്നത്. 92.4 ആണ് തിരുവനന്തപുരം ജില്ലയിലെ സമ്പര്‍ക്ക ശതമാനം . 100ൽ കൂടുതൽ രോഗികൾ ഉള്ള 10 ജില്ലകൾ സംസ്ഥാനത്ത് ഉണ്ട്. 

 തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

click me!