തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ്; അങ്കമാലി സ്റ്റേഷനിലെ 8 പൊലീസുകാർ നിരീക്ഷണത്തിൽ

Published : Jul 18, 2020, 02:07 PM ISTUpdated : Jul 18, 2020, 02:08 PM IST
തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ്; അങ്കമാലി സ്റ്റേഷനിലെ 8 പൊലീസുകാർ നിരീക്ഷണത്തിൽ

Synopsis

കഴിഞ്ഞ ദിവസം പിടികൂടിയ അങ്കമാലി തുറവൂർ സ്വദേശിക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ എട്ട് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിച്ചു.

കൊച്ചി: എറണാകുളം അങ്കമാലി പൊലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ എട്ട് പൊലീസുകാർ നിരീക്ഷണത്തിൽ പോയി. തുറവൂർ സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂർ സ്വദേശിയെ മറ്റു രണ്ടു പേർക്കൊപ്പം പൊലീസ് പിടികൂടിയത്.  ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാൾക്ക്  കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രതിയുമായി സമ്പർക്കത്തിൽ വന്ന പോലീസുകരോട് നിരീക്ഷണത്തിൽ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'