എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവ‍ർത്തകനുമായി ഇടപഴകിയ 36 പേർ നിരീക്ഷണത്തിൽ

By Web TeamFirst Published Mar 31, 2020, 4:15 PM IST
Highlights

ചെറിയ രീതിയിൽ എറണാകുളത്തെ അതിഥിത്തൊഴിലാളികളുടെ ഇടയിൽ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം നിയന്ത്രിക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.

കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ 36 പേർ നിരീക്ഷണത്തിൽ. ഇവരുടെ പരിശോധന ഫലങ്ങൾ ഇന്നും നാളെയുമായി ലഭിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ജില്ലയിൽ സമൂഹവ്യാപനമില്ല എന്നാണ് കരുതുന്നതെന്നും, എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ലയുടെ ചുമതല വി എസ് സുനിൽകുമാറിനാണ്. 

എറണാകുളം ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഡാറ്റ ബേസ് തയ്യാറായി വരുന്നു എന്നും മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. അതിഥി തൊഴിലാളികൾക്ക് മികച്ച ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് ലേബർ ഓഫീസർമാർ വിലയിരുത്തും. അതിഥി തൊഴിലാളികൾ താമസിക്കുന്ന 365 കേന്ദ്രങ്ങളിലും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു എന്നും മന്ത്രി.

5312 പേർ എറണാകുളം ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇനി 75 പരിശോധനാഫലം കിട്ടാനുണ്ട് എന്നും മന്ത്രി അറിയിച്ചു. 

Read more at: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നു, നടപടിയെന്ന് എറണാകുളം റേഞ്ച് ഡിഐജി

click me!