സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല

Published : Aug 01, 2021, 07:01 AM ISTUpdated : Aug 01, 2021, 08:44 AM IST
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല

Synopsis

മാസത്തെ 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. 

തിരുവനന്തപുരം: ഓണത്തിന് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണിത്‌. ഉൽസവബത്തയും ബോണസും നൽകുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. 

ഓണത്തിന് കിറ്റ് വിതരണം തുടങ്ങിയെങ്കിലും സർക്കാർ ജീവനക്കാർക്ക് അത്ര ആശ്വാസകരമായ വാർത്തയല്ല വരുന്നത്. മാസത്തെ 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. 

ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കൊവിഡ് പ്രതിസന്ധിക്കിടെയും നൽകിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം ബോണസും അനിശ്ചിതത്വത്തിലാണ്. 27,360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപയും അതിന് മുകളിലുള്ളവർക്ക് 2,750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വർഷം നൽകിയിരുന്നു. ഇത്തവണത്തെ സ്ഥിതി സർക്കാർ ജീവനക്കാർ മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ