Latest Videos

കൊവിഡ് കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ ബാധിച്ചുവെന്ന് ധനമന്ത്രി

By Web TeamFirst Published Mar 14, 2020, 10:27 AM IST
Highlights

ലോക സാമ്പത്തിക രംഗം 2008ലേതിന് സമാനമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണയിലെ തകർച്ച ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. 

കൊച്ചി:കൊവിഡ് ഭീതി കേരളത്തിൻ്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. ടൂറിസം വിനോദ മേഖലകളിലാണ് വലിയ പ്രതിസന്ധി നേരിടുന്നതെന്ന് തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്തക്കപ്പുറം പരിപാടിയിൽ അഭിപ്രായപ്പെട്ടു. വൈറസ്‍ വ്യാപനം അടുത്തഘട്ടത്തിലേക്ക് കടന്നാൽ സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതി ഉണ്ടാകുമെന്നും സംസ്ഥാന ധനമന്ത്രി അഭിപ്രായപ്പെട്ടു. 

ലോക സാമ്പത്തിക രംഗം 2008ലേതിന് സമാനമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണയിലെ തകർച്ച ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. 

രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും ഐസക് പറഞ്ഞു. ഏതാനം ആളുകളുടെ നിരുത്തരവാദിത്തപരമായ സമീപനം നമ്മളെ നിലവിലെ സാഹചര്യത്തിലെച്ചുവെങ്കിലും സ്ഥിതിഗതികൾ കൈവിട്ട് പോയിട്ടിലെന്നും ഐസക് അഭിപ്രായപ്പെട്ടു.

കാണാം വാർത്തയ്ക്കപ്പുറം

click me!