ഹൈക്കോടതിയിൽ നിയന്ത്രണം; അദാലത്തുകൾ ഒഴിവാക്കി, എല്ലാ ഗേറ്റിലും തെര്‍മൽ സ്ക്രീനിംഗ്

Web Desk   | Asianet News
Published : Mar 16, 2020, 02:06 PM IST
ഹൈക്കോടതിയിൽ നിയന്ത്രണം; അദാലത്തുകൾ ഒഴിവാക്കി, എല്ലാ ഗേറ്റിലും തെര്‍മൽ സ്ക്രീനിംഗ്

Synopsis

കോടതി മുറിയിൽ കേസുമായി ബന്ധമുള്ളവരെ  മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം

കൊച്ചി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കി കേരള ഹൈക്കോടതി. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഹൈക്കോടതിയിൽ ഏര്‍പ്പെടുത്തുന്നത്. അദാലത്തുകൾ രണ്ടാഴ്ച നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു . കോടതി മുറിയിൽ കേസുമായി ബന്ധമുള്ളവരെ  മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം. 

കേസ് റിപ്പോര്‍ട്ട് ചെയ്യാൻ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകൾ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മാധ്യമ പ്രവർത്തകർക്ക് ഐഡി കാർഡുമായി കോടതിയിൽ എത്താം. കോടതിയിലേക്കുള്ള എല്ലാ ഗേറ്റിലും തെർമൽ സ്കാനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി