ഇടുക്കിയിൽ പത്തിൽ അധികം ആളുകൂടുന്നതിന് വിലക്ക്, ലംഘിച്ച ക്ഷേത്രം ഭാരവാഹിക്കെതിരെ കേസ്

By Web TeamFirst Published Mar 21, 2020, 1:14 PM IST
Highlights

മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്

ഇടുക്കി: കൊവിഡ് പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളിൽ നിന്ന് പരമാവധി ആളുകളെ മാറ്റി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് കളക്ടറുടെ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. 

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ 10 മുതൽ വൈകീട്ട് ആറ് വരെയാക്കി കുറച്ചു. ഇതിന് സംബന്ധിച്ച് വ്യാപാരികൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിലടക്കം കര്‍ശന സുരക്ഷയും ജാഗ്രതയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തിൽ നിയന്ത്രണം ലംഘിച്ച് പൂജയ്ക്ക് ആൾക്കൂട്ടമെത്തിയത് വലിയ ആശയക്കുഴപ്പത്തിനിടയാക്കി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീസ് ഓഫീസർ എം രവികുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ചാണ് നടപടി.  തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് രവികുമാർ. വിലക്ക് ലംഘിച്ച് നൂറിലധികം പേരാണ്  വള്ളിയങ്കാവ് ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയത്.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!