കൊവിഡ് 19: പത്തനംതിട്ടയിലും കാസര്‍കോടും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും പൂട്ടി

Published : Mar 21, 2020, 11:42 AM IST
കൊവിഡ് 19: പത്തനംതിട്ടയിലും കാസര്‍കോടും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും പൂട്ടി

Synopsis

കൊവിഡ് ജാഗ്രതയുടെ ഭാഗമായാണ് നടപടി. ഈ മാസം 31 വരെ നിര്‍ബന്ധമായും അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം.

കാസര്‍കോട്/ പത്തനംതിട്ട: കൊവിഡ് രോഗ വ്യാപനം തടയുന്നതിന് കര്‍ശന സുരക്ഷാ നടപടികളുമായി സര്‍ക്കാര്‍. ആളുകൾ പരമാവധി പുറത്തിറങ്ങാതിരിക്കാനും അത്യാശ്യമല്ലാത്ത സര്‍വ്വീസുകളും രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന വിധത്തിൽ അപകടകരമായ ഇടങ്ങളും പരമാവധി ഒഴിവാക്കാനും ഉറപ്പിച്ചാണ് പ്രതിരോധ നടപടികൾ. 

സ്ഥിതി നിയന്ത്രണാതീതം എന്ന് വിലയിരുത്തലുള്ള ജില്ലകളിൽ കര്‍ശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നു, മുതൽ രണ്ടാഴ്ച കാലത്തേക്ക് ജില്ലയിലെ എല്ലാ ബാർബർഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായാണ് നടപടി. 

പത്തനംതിട്ട ജില്ലയിലെ  ബാർബർ ഷോപ്പുകളും ബ്യൂട്ടീപാർലറുകളും അടയ്ക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം