
കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷക സംഘടന നൽകിയ ഹർജിയിൽ ആണ് നടപടി.
മാസ്കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെ ഒക്കെ ലഭ്യമാകുമെന്ന് സർക്കാർ പൊതുജനങ്ങളെ അറിയിക്കണം എന്ന് ഹൈക്കോടതി പറഞ്ഞു. മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കുന്നത് തടയാൻ പരിശോധന കർശനമാക്കണം. കൊവിഡ് പടരാതിരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം.
Read Also: കൊട്ടാരക്കരയിലെ വീട്ടമ്മയുടെ മരണം പനിബാധിച്ചെന്ന് സംശയം, സ്രവം പരിശോധനയ്ക്കയച്ചു
നിലവിൽ ആളുകൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം എന്ന് ഉത്തരവ് ഇടാൻ ആകില്ല. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ കണക്കിലെടുത്തു സംസ്ഥാന സർക്കാർ തീരുമാനം എടുക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam