കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വീട്ടമ്മ മരിച്ചത് പനിബാധിച്ചെന്ന് സംശയത്തെത്തുടര്‍ന്ന് സ്രവം പരിശോധനയ്ക്കായി അയച്ചു. മൃതദേഹം മൂന്നു ദിവസത്തേക്ക് സംസ്കരിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. അതേ സമയം സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്ന് പേര്‍ക്ക് ആദ്യഘട്ടത്തിലാണ് രോഗം സ്ഥീരീകരിച്ചത്. ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 

അതേ സമയം സംസ്ഥാനത്ത് മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികളായ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കലക്ടര്‍ ജനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നല്‍കി. 
മാര്‍ച്ച് ഒന്‍പതിന് എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയില്‍ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര  വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്ക പുലര്‍ത്തിയവരും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാകലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. ഇവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ  0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു.