കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ വീട്ടില്‍ ചികിത്സ

Published : Aug 12, 2020, 08:52 AM ISTUpdated : Aug 12, 2020, 09:10 AM IST
കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ വീട്ടില്‍ ചികിത്സ

Synopsis

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സ വീട്ടില്‍ തന്നെയാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.  

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കും. കര്‍ശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ നല്‍കുക. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സ വീട്ടില്‍ തന്നെയാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പ്രായോഗികതയും മറ്റ് വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയക്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്നതടക്കമുള്ള കര്‍ശന നിബന്ധനകളോടെയാണ് വീട്ടില്‍ ചികിത്സ അനുവദിക്കുക. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണത്തോടെയായിരിക്കും ചികിത്സ.
 

PREV
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു